പെരുന്നാള്‍ പ്രമാണിച്ച് നാട്ടിലേക്ക് ഇറങ്ങിയതായിരുന്നു. ട്രെയിന്‍ ഇറങ്ങി, വീട്ടിലേക്കുള്ള വഴിയില്‍ എത്തിയ ഞാന്‍ ചെറുതായി ഞെട്ടി. സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നു!! റോഡ് അരികില്‍ ജില്ലിയും മറ്റും കൂട്ടി ഇട്ടിരിക്കുന്നു. റോഡ് നന്നാക്കാന്‍ അധികൃതര്‍ തീരുമാനിച്ച്ചെന്നര്‍ത്ഥം! പെട്ടെന്നെന്താ ഇങ്ങനെ? അതും ആലോചിച്ച് നടക്കുമ്പോഴാണ് നമ്മുടെ മെമ്പര്‍ ആ വഴി വന്നത്. വിശേഷങ്ങള്‍ ചോദിച്ച ശേഷം ശബ്ദം കുറച്ച് അദ്ദേഹം പറഞ്ഞു.. ഇലക്ഷന്‍ അടുത്തു, ഞാന്‍ ഒന്നും പറയണ്ടല്ലോ. നമുക്ക് കാണാം..
അപ്പോള്‍ മാത്രമാണ് ഈ 'വികസന'ത്തിന്‍റെ ശാസ്ത്രീയ വശം മനസ്സിലായത്! ഇത്രയും വര്‍ഷങ്ങളായി കണ്ണടച്ച് കിടക്കുന്ന, കണ്ണ് തുറപ്പിക്കാന്‍ ആവുന്നത് ചെയ്തു നോക്കിയ തെരുവ് വിളക്കുകള്‍ പ്രകാശം ചൊരിയുന്നു. റോഡ് നന്നാക്കാന്‍ കല്ലും ടാര്‍ വീപ്പയും എത്തിയിരിക്കുന്നു.. നാട്ടുകാരും സന്തോഷത്തിലാണ്.. ഇലക്ഷന്‍ കഴിയുന്നത് വരെയെങ്കിലും സമാധാനത്തോടെ രാത്രി ഇറങ്ങി നടക്കാം, വണ്ടികള്‍ റോഡില്‍ ഇറക്കാം. എല്ലാവരും ഹാപ്പി!
ഇതൊക്കെ കണ്ട് തിരിച്ചു കയറുമ്പോള്‍ ആരോ പറയുന്നു.. 'ഇതാണ് സഖാവെ, ജന സേവനം!'
Saturday, September 11, 2010
Subscribe to:
Post Comments (Atom)
.jpg)
No comments:
Post a Comment